ഇതരസംസ്ഥാന തൊഴിലാളികളെ അന്യരായി കാണരുതെന്ന് മുഖ്യമന്ത്രി
പെരുമ്പാവൂര്‍: ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികളെ അന്യരായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പരിപാടിയുടെ സംസ്ഥാനതല പദ്ധതി രൂപരേഖ പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിവിധ മേഖലകളില്‍ 40 ലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ ജോയി ചെയ്യുന്നുണ്ടെന്നാണ് ഔഗ്യോഗിക കണക്ക്.
കുറ്റവാളികളെ പൊലെയാണ് പലരും ഇവരെ കാണുന്നത്. ഇത് മൂലം നിരവധി ബുദ്ധിമുട്ടുകളാണ് തൊഴില്‍ രംഗത്തും സമൂഹ മധ്യത്തിലും അവര്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ നിയമ - പാരിസ്ഥീക വിഷയങ്ങളില്‍ ഇഴരെ ബോധവത്കരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി കോളനി, തീരദേശ പ്രദേശം എന്നിവിടങ്ങളില്‍ ഇനിയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി പദ്ധതികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്ര എം.എല്‍.എ പദ്ധതി രൂപ രേഖ സ്വീകരിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന് അതോരിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പല്‍ ചെയര്പേഴ്സന് സതി ജയകൃഷ്ണന്, മുന്‍ എം.എല്‍.എ സാജുപോള്‍, ടെല്‍ക്ക് ചെയര്മാന് അഡ്വ. എന്‍.സി. മോഹനന്, മുന്‍ മുനിസിപ്പല്‍ ചെയര്മാന്മാരായ ഡോ. കെ.എ ഭാസ്ക്കരന്‍, കെ.എം.എ. സലാം, നഗരസഭ വൈസ് ചെയര്പേഴ്സന് നിഷ വിനയന്, സ്ഥിരം സമിതി അധ്യക്ഷരായ സജീന ഹസന്, കെ.എം. അലി, സുലേഖ ഗോപാലകൃഷ്ണന്, വത്സല രവികുമാര്‍, ജെസി എജി, വിവിധ രാഷ്ട്രീയ കക്ഷികളായ നേതാക്കളായ എം.ഐ. ബീരാസ്, ബാബു ജോസഫ്, ടി.പി. അബ്ദുല്‍ അസീസ്, പി.എം. വേലായുധന്, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."