നിറുത്തിയിട്ട ഓട്ടോറിക്ഷയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ആലുവ: എടത്തല അല്‍ അമീന്‍ നഗറില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രഭാത സവാരി നടത്തിയവരാണ് കുട്ടിയുടെ കരച്ചില്‍ ആദ്യം കേട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയുടെ സീറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അല്‍ അമീന്‍ നഗറില്‍ വാടകക്ക് താമസിക്കുന്ന പള്ളിപ്പറമ്പില്‍ ഷെഫീക്കി (30)നെയും ഭാര്യ സിലിജ (27)യെയും എടത്തല പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളതുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി.
എറണാകുളത്ത് ഓട്ടോറിക്ഷഡ്രൈവറായ ബാബുവിന്റേതാണ് ഓട്ടോറിക്ഷ. വീട്ടിലേക്കുള്ള വഴിക്ക് വീതിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ നൂറു മീറ്റര്‍ മാറി റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷയില്‍ കുട്ടിയെ കണ്ടെത്തിയ വിവരംനാട്ടുകാര്‍ ബാബുവിനെ അറിയിച്ചു. സ്ഥലത്തെത്തിയ എടത്തല പൊലിസ് കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടര കിലോ തൂക്കമുള്ള കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും പ്രസവം നടന്നിട്ട് 24 മണിക്കൂര്‍ ആയിട്ടില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ മേനോന്റെ നിര്‍ദ്ദേശപ്രകാരം സി.ഡബ്ല്യു.സി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ സംരക്ഷണംഏറ്റെടുക്കുകയും ചെയ്തിരുന്നു. എടത്തല എസ്.ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ടാക്‌സി ഡ്രൈവറായ ഷെഫീക്കിനുംസിലിജക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാണ്‍കുട്ടിയും, പെണ്‍കുട്ടിയുംവേറെയുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് മാത്രമെ ആയിട്ടുള്ളു.
ഇതിനിടയിലാണ് മൂന്നാമതും ഗര്‍ഭിണിയായത്. വയസില്‍ കാര്യമായവ്യത്യാസമില്ലാതെ മൂന്നാമത്തെ കുട്ടി ജനിക്കുവാന്‍ പോകുന്നത്ദമ്പതികളില്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. കുട്ടിയെ ഉപേക്ഷിക്കാന്‍നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.കുട്ടിയെ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സമീപവാസികള്‍ സിലിജയുടെകാര്യം അറിയിച്ചത്. നിറവയറുമായി ഒരു സ്ത്രീ സമീപത്ത് ഉണ്ടായിരുന്നതായിഅവര്‍ പൊലിസിനോട് പറഞ്ഞു. തുടര്‍ന്ന് ഷെഫീക്കിന്റേും സിലിജയും താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല.സിലിജ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് മൊഴി ലഭിച്ചതോടെ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി. ഓട്ടോ ഡ്രൈവറേയും കൂട്ടി നടത്തിയഅന്വേഷണത്തില്‍ സിലിജയെ കുന്നത്തേരിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ വീട്ടിലായിരുന്നു പ്രസവം. സംഭവംരഹസ്യമാക്കിയ ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുഞ്ഞിനെ ഷെഫീക്ക്ഓട്ടോറിക്ഷയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."