പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി റിമാന്റില്‍
ആലുവ : പട്ടാപ്പകല്‍ പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ പിടിയിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. പശ്ചിമബംഗാള്‍ ഹരിത്വാല സ്വദേശിയായ 17-കാരനാണ് റിമാന്റിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് എടത്തലയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. വീടിന് മുന്പില് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മിഠായി കാട്ടിയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ പിടിയിലായ പ്രതിയെ എടത്തല പൊലിസിന് കൈമാറിയെങ്കിലും, പ്രതിയെ പൊലീസ് വഴിയില്‍ വച്ച് വിട്ടയക്കുകയായിരുന്നു.
എന്നാല്‍ പ്രതിയെ വീണ്ടും നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാര്‍ പൊലിസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ പൊലീസ് കൊണ്ടുപോയ പ്രതിയെ രക്ഷപ്പെടുത്താനായിരുന്നു പൊലിസിന്റെ ശ്രമം. കുട്ടിയുടെ മാതാപിതാക്കളും, ബന്ധുക്കളും എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും, പൊലിസ് കേസെടുക്കാന്‍ തയ്യാറാകാതെ, മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെയാണ് പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ കാക്കനാട് ജുവൈനൈല്ഹോമിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."