സീമാസ് ഇടപ്പള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു
കൊച്ചി: സീമാസ് വെഡിങ് കളക്ഷന്‍സിന്റെ പുതിയ ഷോറൂം ഇടപ്പള്ളിയില്‍ തുറന്നു. സിനിമാ താരങ്ങളായ ജയസൂര്യയും ഹണിറോസും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
കളമശേരി എം.എല്‍.എ വി.കെ ഇബ്രാഹിംകുഞ്ഞ്, കളമശേരി മുനിസിപ്പല്‍ ചെയര്പേഴ്സന് ജെസ്സി പീറ്റര്‍, സീമാസ് ഉടമകളായ കെ.പി അലിയാര്, കെ.പി അബ്ദുള്‍ ജലാല്‍, കെ.പി കുഞ്ഞുമുഹമ്മദ്, കെ.പി സുധീര്‍, കെ.പി ഷെമീര്‍, ഷെല്ജിത്ത് അലിയാര് എന്നിവര്‍ പങ്കെടുത്തു. വിവാഹാവിശ്യങ്ങള്ക്ക് വസ്ത്രം വാങ്ങാനെത്തുന്ന നൂറിലധികം ആളുകള്‍ക്ക് ഒരേ സമയം വസ്ത്രങ്ങള്‍ സെലക്ട് ചെയ്യാനുള്ള പ്രത്യേക വെഡ്ഡിങ് ബൂട്ടീക്ക് സീമാസ് സ്റ്റൈല്‍ സ്റ്റുഡിയോ ഈ ഷോറൂമിന്റെ പ്രത്യേകതയാണ്.
ഡ്രസ് സെലക്ട് ചെയ്യുന്നതിനായി പത്ത് ഫാഷന്‍ ഡിസൈനര്‍മാരുടെ സേവനവും ഇവിടെയുണ്ട്. ഇടപ്പള്ളി ടോള്‍ ജങ്ഷനില്‍ മെട്രോ സ്റ്റേഷനടുത്തായിട്ടാണ് സീമാസിന്റെ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."