നഗര വികസനത്തിന് സഹായ ഹസ്തവുമായി ജര്‍മ്മന്‍ കോണ്‍സ്യൂള്‍ ജനറല്‍
കൊച്ചി: നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേകിച്ച് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും എന്ന് ജര്‍മ്മന്‍ കോണ്‍സ്യൂള്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് അറിയിച്ചു. കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് സന്ദര്‍ശിച്ച് മേയര്‍ സൗമിനി ജെയിന്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, അഡീഷണല്‍ സെക്രട്ടറി എ.എസ്. അനൂജ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കൊച്ചിയുടെ വികസനത്തിന് ജര്‍മ്മന്‍ സഹായം കോണ്‍സ്യൂള്‍ ജനറല്‍ വാഗ്ദാനം ചെയ്തത്.
നിലവില്‍ കൊച്ചി നഗരത്തില്‍ ജര്‍മ്മന്‍ സഹായത്തോടെ നടത്തുന്ന പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വച്ച് കോണ്‍സ്യൂള്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് ആരാഞ്ഞു. ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാര്‍. ഡേവിഡ് പറമ്പിത്തറ, ഡെലീന പിന്‍ഹിറോ, ജര്‍മ്മന്‍ കോണ്‍സ്യൂള്‍ പ്രതിനിധി ഡോ. സയിദ് ഇബ്രാഹിം സി-ഹെഡ് ഡയറക്ടര്‍ ഡോ. രാജന് ചേടമ്പത്ത് എന്നിവര്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."