ബിനാലേയുടെ ഉദ്ഘാടന ചടങ്ങ് എം.എല്‍.എയേയും ഡിവിഷന് കൗണ്‍സിലറേയും ഒഴിവാക്കിയതില്‍ പ്രതിഷേധം
മട്ടാഞ്ചേരി: ബിനാലേയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന മണ്ഡലം എം.എല്‍.എ കെ.ജെ മാക്സിയുടെ പേര് പോലും പരാമര്‍ശിക്കാതിരുന്നതില്‍ പ്രതിഷേധം ശക്തം. സ്വാഗത പ്രാസംഗികന് എം.എല്‍.എയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് സംസാരിച്ചത്. മേയര്‍, പാര്‍ലമെന്റംഗം എന്നിവരെ പ്രസംഗിക്കാന്‍ ക്ഷണിച്ചുവെങ്കിലും സ്ഥലം എം.എല്‍.എയെ ഒഴിവാക്കി. നന്ദി പ്രകടനത്തിലും എം.എല്‍.എയുടെ പേര് പരാമര്‍ശിച്ചില്ല. സ്ഥലം എം.എല്‍.എ.യെ ബിനാലേ സംഘാടകര്‍ ഒഴിവാക്കിയ നടപടി അത്യന്തം അപലനീയമാണെന്നും തുടര്‍ന്നും ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നും സി.പി.എം കൊച്ചി ഏരിയ സെകട്ടറി കെ.എം.റിയാദ് പറഞ്ഞു.
ഉദ്ഘാടന വേദി ഒരുക്കിയ പരേഡ് മൈതാനി ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലറും നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ഷൈനി മാത്യു ചടങ്ങിന് എത്തിയെങ്കിലും വേദിയിലേക്ക് ക്ഷണിച്ചില്ല. വിളിച്ചു വരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു നടപടിയെന്ന് സഹകൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."