താജിക്കിസ്ഥാന്‍ പ്രസിഡന്റിന്റെ കേരളാ സന്ദര്‍ശനം: ഗതാഗത നിയന്ത്രണം
കൊച്ചി: താജിക്കിസ്ഥാന്‍ പ്രസിഡന്റിന്റെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 3 മണി മുതല്‍ 6 മണിവരെ ആലുവ മുട്ടം മുതല്‍ കുണ്ടന്നൂര്‍ ജംഗ്ഷന് വരെ എന്‍.എച്ച് 47 റോഡില്‍ കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
യാതൊരു കാരണവശാലും എന്‍.എച്ച് 47 റോഡില്‍ ചെറിയ വാഹനങ്ങളോ വലിയ കണ്ടെയ്നര്‍ വാഹനങ്ങളോ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ആലുവ ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പറവൂര്‍ കവലയില്‍ നിന്ന് തിരിഞ്ഞ് മുപ്പത്തടം വഴി പാതാളം ജംഗ്ഷനില്‍ എത്തി കണ്ടെയ്നര്‍ റോഡ് വഴി യാത്ര തുടരേണ്ടതാണ്.
വി.വി.ഐ.പി പാസ് ചെയ്യുന്ന സമയത്ത് എന്‍.എച്ച് 47 റോഡില്‍ ആലുവ മുട്ടം മുതല്‍ കുണ്ടന്നൂര്‍ ജംഗ്ഷന് വരെയുള്ള ഭാഗങ്ങളില്‍ സര്‍വീസ് റോഡുകള്‍ വഴിയോ, ഇടറോഡുകള്‍ വഴിയോ മേല്‍പ്പറഞ്ഞ റോഡിലേക്ക് പ്രവേശിക്കരുത്.
മേല്‍പ്പറഞ്ഞ റോഡില്‍ വി.വി.ഐ.പി പാസ് ചെയ്യുന്ന സമയത്ത് വഴിയോരകച്ചവടക്കാരെല്ലാം റോഡില്‍ നിന്ന് മാറിനില്‍ക്കേണ്ടതാണെന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ (സിറ്റി ട്രാഫിക് ഈസ്റ്റ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."