കോടതി ഉത്തരവുമായി എത്തിയിട്ടും ജില്ലാ പഞ്ചായത്ത് അംഗത്തിന് അധികാരം ഏല്‍ക്കാന്‍ കഴിഞ്ഞില്ല സത്യപ്രതിജ്ഞ ഇന്ന് നടക്കും
കാക്കനാട്: കോടതി ഉത്തരവുമായി സത്യപ്രതിജ്ഞക്ക് എത്തിയ ജില്ലാ പഞ്ചായത്ത് അംഗത്തിന് അധികാരം ഏല്‍ക്കാന്‍ കഴിഞ്ഞില്ല.
ഭൂതത്താന്‍കെട്ട് ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ.എം പരീതിനെ സെക്രട്ടറി അധികാരം ഏല്‍ക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ച് മണിക്കൂറുകളോളം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചു.
ജില്ലാ പഞ്ചായത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടിവില്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റി.
ജില്ലാ പഞ്ചായത്ത് അംഗവും, മുന്‍ പ്രസിഡന്റുമായ പി.എസ് ഷൈലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, സി.പി.എം പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദിനെ ഉപരോധിച്ചത്. കെ.എം പരീതിന് അനുകൂലമായി 2016 ഒക്ടോബര്‍ 29ന് കോടതി വിധിയുണ്ടായത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ നിന്നും ജയിച്ച എം.എം അബ്ദുല്‍കരീമിനെ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെ.കമാനീസ് അയോഗ്യനാക്കി ഉത്തരവു നല്‍കിയതിനെ തുടര്‍ന്നാണ് എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍.ഡി.എഫിലെ കെ.എം പരീത് കോതമംഗലത്ത് നിന്ന് നിരവിധി നേതാക്കളും പ്രവര്‍ത്തരുമായി ഇന്നലെ പതിനൊന്നു മണിയോടെ സത്യപ്രതിജ്ഞക്ക് എത്തിയ അദ്ദേഹം ഉച്ചക്ക് ഒരു മണിയോടെ നിരാശനായി മടങ്ങുകയായിരുന്നു.
ജില്ലാ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ എത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും യു.ഡി.എഫ് അംഗം എം.എം അബ്ദുല്‍ കെരിമിന്റെ പരാതിയെത്തുടര്‍ന്ന് പ്രസിഡന്റ് ആശാ സനല്‍ പ്രത്യേക ദൂതന്‍ വഴി കെ.എം പരീതിനെ സത്യപ്രതിജ്ഞ മാറ്റിവച്ചത് കഴിഞ്ഞ ദിവസം അറിയിക്കുകയും എന്നാല്‍ അറിയിപ്പ് കൈപ്പറ്റാതെ കെ.എം പരീത് ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് എത്തിയാണ് ആശയക്കുഴപ്പത്തിനും, പ്രശ്‌നങ്ങള്‍ക്കും കാരണമായതെന്നാണ് ജില്ലാ പഞ്ചായത്ത് ഓഫിസ് സെക്രട്ടറി അറിയിച്ചത്.
അതേ സമയം മാറ്റിവച്ചതായിട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നും, നിയമപരമായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ജില്ലാ പ്രസിഡന്റ് ആശ സനല്‍ ജില്ലാ പഞ്ചായത്തില്‍ വരാത്തതിനാലാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."