ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചുംധര്‍ണ്ണയും നടത്തി
അരൂര്‍: നിയോജക മണ്ഡലം നിവാസികളെ ടോളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പളം ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ദേശീയപാത ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്. രാജേഷ് സമരം ഉദ്ഘാടനം ചെയ്തു.
ദേശീയപാത സ്വകാര്യ വ്യക്തികള്‍ക്ക് കച്ചവടം ചെയ്ത് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് എസ്.രാജേഷ് പറഞ്ഞു. വി.ജിബീഷ് അദ്ധ്യക്ഷത വഹിച്ചു. സി.എ. അരുണ്‍ ചന്ദ്, പോള്‍ കളത്തറ, സി.കെ.പുഷ്പന്, ഉഷ അഗസ്റ്റിന്, സിബി ജോണ്‍, പി.സി. സജീവന്, കെ.പി.കബീര്‍, സി.സി. സുധീഷ്, കെ.എസ്.ശ്യാം , എസ്.സതീഷ്, നിധീഷ് ബാബു എന്നിവര്‍ സംസാരിച്ചു. അരൂര്‍ പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ പൊലിസ് തടഞ്ഞു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അഭിലാഷ്, ജോളി, ഒ.ടി ഗിരീഷ്, സിമില്‍ സുജിത്ത്, ജോഷി, നിയാസ്, കൈലാസന് , ഷഫീക്ക് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."