റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യം
കായംകുളം: കൃഷ്ണപുരം മാമ്പ്രക്കുന്നേല്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കും.
ഏറെ വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ രാഷ്ട്രീയ സമൂഹ്യസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം ആരംഭിക്കുവാന്‍ തീരുമാനിച്ചത്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ ഗതാഗത തടസം രൂക്ഷമാണ്. ദേശീയ പാതയില്‍ നിന്നും കുറ്റിത്തെരുവ് വഴി മാവേലിക്കര ,പുനലൂര്‍ ഭാഗത്തേക്കും കൃഷ്ണപുരം താമരക്കുളം, ചുനാട്, വള്ളികുന്നംഭാഗങ്ങളിലേക്കും തിരിച്ചും അനവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ട്രെയിന്‍ പോകുന്നതിന് ലവല്‍ ക്രോസ് അടയ്ക്കുമ്പോള്‍ ഗതാഗത കുരുക്ക് അതിരൂക്ഷമാകും.
ലവല്‍ ക്രോസ് അടയ്ക്കുമ്പോള്‍ ഇതില്‍ വാഹനങ്ങള്‍ ഇടിക്കുകപതിവാണ്.ഇതേ തുടര്‍ന്ന് തകരാറിലാകുന്നലവല് ക്രോസ് അടഞ്ഞുകിടക്കുന്ന മൂലം മണിക്കുകളോളം ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാതെ വരുന്നു. കിലോമീറ്ററുക
ള്‍ താണ്ടി മറ്റുവഴികളിലൂടെ വാഹനങ്ങള്‍ പോകേണ്ടി വരും.ഇതിന് പരിഹാരമെന്ന നിലയിലാണു ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് വര്‍ഷങ്ങളാ യി നാട്ടുകാര്ആവശ്യപ്പെടുന്നത്.
സി.എസ്.സുജാത എം.പി. ആയിരിക്കെ ഇതിനായി കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ അധികൃതര്‍ ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് കെ.സി.വേണുഗോപാല്‍ എം.പി.യും ഇതിനായി ശ്രമിച്ചു. ഒരു വര്‍ഷം മുന്‍പ് റെയില്‍വേ അധികൃതര്‍ ഇവിടെ ചില പരിശോധനകള്‍ നടത്തിയെങ്കിലും തുടര്‍നടപടികള്‍ നടന്നില്ല. പതിറ്റാണ്ടുകളായിട്ടുള്ള നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിലും ജനപ്രതിനിധികളുടെ അനാസ്ഥയിലും പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.ഒരു ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു ഭീമഹര്‍ജി നല്‍കും.27 ന് ജനപ്രതിനിധികളെയും രാഷ്ട്രീയ ,സാമൂഹ്യ സംഘടന നേതാക്കളെയും പങ്കെടുപ്പിച്ച് മാമ്പ്രക്കുന്നേല്‍ ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തുവാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.ചെയര്മാന് ചിറപ്പുറത്തു മുരളി അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എം.വി.ശ്യാം ,കെ.എം.വാസുദേവനുണ്ണിത്താന്‍, കെ.കെ.അനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."