മോദിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്നാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ അഴിമതിക്ക് തെളിവുകള്‍ കൈയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോക്സഭയില്‍ തന്നെ സംസാരിക്കാന്‍ ബിജെപി അനുവദിക്കുന്നില്ല. പാര്‍ലമെന്റില്‍ താന്‍ സംസാരിച്ചാല്‍ മോദിയെന്ന ബലൂണിന്റെ കാറ്റു പോകും. അത് അറിഞ്ഞുകൊണ്ടാണ് പാര്‍ലമെന്റില്‍ നിന്ന് നരേന്ദ്രമോദി ഒളിച്ചോടുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് മോദിയുടെ ഭയം കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ രാജ്യത്തെ പാവങ്ങള്‍ക്ക് എതിരായ നടപടിയാണ്. മോദി രാജ്യത്തെ തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഈ ആരോപണം ഉന്നയിക്കുന്നത് തന്റെ പദവിയും ഉത്തരവാദിത്വവും എന്താണന്നു മനസിലിക്കായിട്ടുതന്നെയാണെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."