തരിശ് ഭൂമിയില്‍ പൊന്ന് വിളയിച്ച് അഞ്ചുപേര്‍
കായംകുളം: തരിശായികിടന്ന പാടത്ത് അഞ്ചുപേര്‍ ചേര്‍ന്ന് നൂറുമേനി വിളയിച്ചു.പത്തിയൂര്‍ കിഴക്ക് പതിനൊന്നാം വാര്‍ഡ് കുറ്റിക്കുളങ്ങരയില്‍ 22 വര്‍ഷമായി തരിശായികിടന്ന രണ്ടേക്കര്‍ വിരിപ്പ് നിലത്തില്‍ കര്‍ഷക സ്‌നേഹികളുടെ കൂട്ടായ്മയില്‍ നൂറുമേനി നെല്ല് വിളഞ്ഞത്. റിട്ട.സഹകരണ ജോയിന്‍ രജിസ്റ്റാര്‍ മുടവംപള്ളില്‍ ഗോപാലകൃഷ്ണപിള്ളയാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥലം നല്‍കി കൃഷിക്ക് നേതൃത്വം കൊടുത്ത്.മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപിനാഥപിള്ള,റിട്ട അധ്യാപകന്‍ രഘുനാഥപ്പണിക്കര്‍,റിട്ട ഏയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അരവിന്ദാക്ഷന്‍പിള്ള,റിട്ട.സിആര്‍പിഎഫ് ഉദ്യാഗസ്ഥന്‍ രാധാകൃഷ്ണപ്പണിക്കരും,ബോംബെയി ആശുപത്രി സേവനത്തില്‍ നിന്ന് വിരമിച്ച സോമന്‍ എന്നിവരാണ് തരിശുപാടത്ത് നെല്‍കൃഷി ചെയ്യാന്‍ തയ്യാറായത്.
തരിശുപാടം ഉഴുതുമറിച്ച് കൃഷിക്കനുയോജ്യമാക്കിയശേഷം വീയപുരം ജോതി നെല്ലുല്‍പ്പാദക സമിതിയില്‍നിന്നും ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്തുവാങ്ങി.ഡ്രം സീഡര്‍ ഉപയോഗിച്ച് വിത്തിട്ടതിനാല്‍ വിത്തിന്റെ അളവ് കുറക്കാനും കീടങ്ങളേയും രോഗങ്ങളേയും നിയന്ത്രിക്കുവാനും സാധിച്ചു.പത്തിയൂര്‍ കൃഷിഭവന്റെ സഹായങ്ങള്‍ക്കുപുറമെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ കൃഷിഓഫീസര്‍ ഡോ.മാത്യു എബ്രഹാമിന്റേയും കൃഷി അസിസ്റ്റന്റ് രാജേഷിന്റേയും സാങ്കേതിക ഉപദേശവും യഥാസമയത്ത് കൃഷിയിടങ്ങളില്‍ പരിശോധന നടത്തിയതും തൊഴിലുറപ്പ് തൊഴിലാളികളുടെ പരിചരണവും കര്‍ഷകര്‍ക്കേറെ സഹായമായി.
25000 രൂപയോളം മുതല്‍മുടക്കി നടത്തിയ നെല്‍കൃഷിയില്‍നിന്ന് ലാഭത്തേക്കാളേറെ സമൂഹത്തിന് കൃഷിചെയ്യാനുള്ള താല്‍പര്യം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
കൂടാതെ വിഷവിമുക്തമായ നെല്ല് കുത്തി ചോറുണ്ണണമെന്ന മോഹവും ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും ഇതൊരു പ്രോല്‍സാഹനമാകണമെന്നാണ് ആഗ്രഹിക്കുന്നതായും ഇവര്‍ പറഞ്ഞു.വിളവെടുപ്പ് ഉത്സവം പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രങാകരന്‍ ഉദ്ഘാടനം ചെയ്തു.ജി.ഹരികുമാര്‍, കെ.സുകുമാരന്‍, രജശേഖരന്‍,രാധാദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."