HOME
DETAILS

ഇടതുപക്ഷ സര്‍ക്കാര്‍ അവസരം കൊടുക്കരുത്

  
backup
May 22 2016 | 19:05 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8

പിണറായി വിജയന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനിരിക്കെ സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി സംഘട്ടനങ്ങള്‍ ആരംഭിച്ചത് ആശങ്കയുളവാക്കുന്നു. നിയുക്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിണറായി വിജയന്‍ മുന്‍കാല മുഖ്യമന്ത്രിമാരില്‍നിന്നും സി.പി.എം നേതാക്കളില്‍നിന്നും വ്യത്യസ്തനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അ ച്യുതാനന്ദനെയും സന്ദര്‍ശിച്ചു നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചത് പൊതുസമൂഹം കൗതുകത്തോടെയാണ് കണ്ടത്. നേമത്ത് വിജയിച്ച ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലും എ.കെ.ജി മന്ദിരത്തിലെത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസയര്‍പ്പിച്ചു. ഊഷ്മളമായ ഇത്തരമൊരു അന്തരീക്ഷത്തിന്റെ കുളിര്‍മ മായുംമുന്‍പെ ബി.ജെ.പി- സി.പി.എം സംഘട്ടനങ്ങള്‍ ആരംഭിച്ചത് ശുഭസൂചനയല്ല.


തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുഞ്ഞയിനി വടക്കവല്ലത്ത് പ്രമോദ് എതിരാളികളാല്‍ തലക്ക് ഇഷ്ടികയടിയേറ്റ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സംജാതമായിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ പുത്തനത്താണിയില്‍ ഹംസക്കുഞ്ഞി എന്ന സി.പി.എം പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണു മരിച്ചത് മുസ്‌ലിം ലീഗ് -സി.പി.എം സംഘട്ടനത്തിനും കാരണമായി. പടക്കം പൊട്ടുന്നത് കേട്ട് പുറത്തേക്ക് വന്ന ഹംസക്കുഞ്ഞി കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഹൃദയാഘാതം മൂലമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉടലെടുത്ത സംഘര്‍ഷാവസ്ഥ വരാനിരിക്കുന്ന ഭരണകൂടത്തിന് നല്ല ദിവസങ്ങളായിരിക്കില്ല സമ്മാനിക്കുക എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സി.പി.എം ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രബല കക്ഷി. ധാരാളം മനുഷ്യരുടെ പ്രതീക്ഷയുടെ പ്രതീകമാണിപ്പോള്‍ ഭരണകൂടം. ആ നിലക്ക് സംഘര്‍ഷവും സംഘട്ടനവും അവസാനിപ്പിക്കുവാന്‍ മുന്‍കൈ എടുക്കേണ്ടത് സി.പി.എം തന്നെയാണ്.


തൃശൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തില്‍നിന്നും മുതലെടുക്കുവാന്‍ ബി.ജെ.പി ആസൂത്രിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമോദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചതാണ്. ഇനി വേണ്ടത് കുറ്റവാളികളെ കണ്ടെത്തലും അവര്‍ക്ക് നിയമാനുസൃതമായ ശിക്ഷ വാങ്ങിക്കൊടുക്കലുമാണ്. അതെല്ലാം മാറ്റിവച്ച് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലേക്ക് കൂട്ടം കൂട്ടമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണോത്സുകരായി വന്നത് ഒരു പദ്ധതിയുടെ ഭാഗമായി വേണം കാണാന്‍. പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്ത് മന്ദിരത്തിലേക്ക് കുതിച്ചവര്‍ ആഗ്രഹിക്കുന്നത് പ്രമോദിന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തുന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. സംസ്ഥാനത്ത് സംഘര്‍ഷവും സംഘട്ടനങ്ങളും തീര്‍ത്ത് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുക എന്നൊരു തന്ത്രം ഇതിനു പിന്നിലുണ്ട്. ക്രമസമാധാന തകര്‍ച്ച ആരോപിച്ച് കേന്ദ്രത്തെ ഇടപെടുവിക്കാനുള്ള തന്ത്രം. ഉത്തരാഖണ്ഡിലും അരുണാചലിലും ഉപയോഗിച്ച അതേ തന്ത്രം. കേരളത്തിലാണെങ്കില്‍ ഒരു നിയമസഭാ സീറ്റും കുറേ വോട്ടുകളും കിട്ടിയ ബലത്തിലുമാണ് ബി.ജെ.പി ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തികയ്ക്കുംമുന്‍പ് അത് പിരിച്ചുവിടാനുള്ള മുന്നൊരുക്കങ്ങളാണോ സംഘ്പരിവാര്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി അണികളുടെ ആവേശം നിലനിര്‍ത്താനുള്ള ഗൂഢതന്ത്രമായും ഇപ്പോഴത്തെ ആക്രമണത്തെ കാണേണ്ടിവരും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും, ബി.ജെ.പി പ്രസിഡന്റ് അമിത്ഷായും സി.പി.എമ്മിനെ തെരുവില്‍ നേരിടുമെന്ന് ഭീഷണി മുഴക്കുന്നത് ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം.
അക്രമത്തെ അന്വേഷിക്കാന്‍ കേന്ദ്രസംഘത്തെ അയക്കുമെന്നും കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍മവേണമെന്നും, രാഷ്ട്രപതി സന്ദര്‍ശിച്ചതടക്കമുള്ള കേന്ദ്ര ബി.ജെപി നേതാക്കളുടെ ഭീഷണികള്‍ ഒറ്റപ്പെട്ട നിര്‍ഭാഗ്യകരമായ തൃശൂര്‍ സംഭവത്തെ മുന്‍നിര്‍ത്തിയാണെന്ന് കരുതാന്‍ വയ്യ.


വരാനിരിക്കുന്നത് ഇടതുപക്ഷ മുന്നണിയെ കേന്ദ്രഭരണമെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിച്ച് നിര്‍ത്താനും അതുവഴി ബി.ജെ.പിയെ സംസ്ഥാനത്ത് രാഷ്ട്രീയ ശക്തിയായി വളര്‍ത്താനും ഉദ്ദേശിക്കുന്നുണ്ടാകാം. ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരികയും പല മണ്ഡലങ്ങളിലും മുപ്പതിനായിരം വോട്ടുകള്‍ നേടുകയും ചെയ്തുവെന്നതിനാല്‍ അത് നിലനിര്‍ത്താനുള്ള ഗൂഢതന്ത്രങ്ങളാണിതൊക്കെയും. സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ക്രമസമാധാന നില തകര്‍ക്കാനും അതുവഴി കേന്ദ്രത്തെ ഇടപെടുവിക്കാനുമായിരിക്കാം ബി.ജെ.പി കോപ്പുകൂട്ടുന്നതെന്ന് വേണം കരുതാന്‍.


ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അമ്പേ പരാജയപ്പെട്ടപ്പോള്‍ സംസ്ഥാനങ്ങളുടെ ഭരണം കൈയാളാന്‍ കണ്ടെത്തിയ മാര്‍ഗമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്നത്. അധികാര മോഹികളായ വിമത എം.എല്‍.എമാരെ ആകര്‍ഷിച്ച് സംസ്ഥാന സര്‍ക്കാരുകളെ മറിച്ചിടുക എന്ന തന്ത്രമാണ് ഇതിനായി ബി.ജെ.പി പയറ്റിയത്. അരുണാചലിലും ഉത്തരാഖണ്ഡിലും ഈ തന്ത്രമാണ് പുറത്തെടുത്തത്. അരുണാചലില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 21 പേരെ ചാക്കിട്ടുപിടിച്ച് മുഖ്യമന്ത്രി നബാം തൂക്കിയുടെ മന്ത്രിസഭയെ അട്ടിമറിച്ചു. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മന്ത്രിസഭയെ ക്രമസമാധാന തകര്‍ച്ച ആരോപിച്ച് 356 ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. ഭസ്മാസുരന് വരം കിട്ടിയതുപോലെയാണ് 356 ാം വകുപ്പ് ബി.ജെ.പി ഭരണകൂടത്തിന്റെ കൈയിലകപ്പെട്ടിരിക്കുന്നത്. ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ പരീക്ഷണം ഉത്തരാഖണ്ഡില്‍ പരാജയപ്പെട്ടു. ഇതിന്റെ തനിയാവര്‍ത്തനം കേരളത്തില്‍ പരീക്ഷിക്കാനാണോ അമിത്ഷായുടെയും കേന്ദ്രമന്ത്രി രവിപ്രസാദിന്റെയും നീക്കമെന്ന് തോന്നിപ്പോവുന്നു.


കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തെക്കുറിച്ച് ആശങ്കപ്പെടുത്തുവാനും അതുവഴി ഭരണകൂടത്തോട് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുവാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിട്ട് വേണം കേന്ദ്ര ബി.ജെ.പി നേതാക്കളുടെ പ്രകോപനങ്ങളായ പ്രസ്താവനകളെ കാണാന്‍. ഈ കുതന്ത്രങ്ങള്‍ക്ക് തലവച്ചുകൊടുക്കുന്നതാകരുത് ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago