HOME
DETAILS
MAL
അണ്ടര്‍വാല്യുവേഷന്‍ അദാലത്ത് 16,17 തിയതികളില്‍
backup
December 14 2016 | 07:12 AM
ആലപ്പുഴ: കുടിശികയായുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകളിലെ തുക അടയ്ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഡിസംബര്‍ 16,17 തീയതികളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ മാരാരിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് അദാലത്ത്. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിച്ച് കോമ്പൗണ്ടിങ് പദ്ധതി പ്രകാരമുള്ള കുറഞ്ഞ തുക അടച്ച് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം നല്‍കും. അന്നേ ദിവസങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."