അറിവുനേടാന്‍ ഹൈടെക് അദ്ധ്യയനം അനിവാര്യം
ആലപ്പുഴ : ആധുനികതയില്‍ അറിവുനേടാന്‍ ഹൈടെക് അദ്ധ്യായനം അനിവാര്യമാണെന്ന സന്ദേശം സമൂഹത്തിനു നല്‍കി തെക്കനാര്യാട് ഗവ.വി.വി.എസ്.ഡിഎല്‍.പി.സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഐറ്റി @ സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ സാങ്കേതിക സംവിധാന പ്രവര്‍ത്തന ക്ലാസ്സ് സംഘടിപ്പിച്ചു. പുസ്തകതാളിലെ അറിവിനൊപ്പം പരിസ്ഥിതി-സാമൂഹ്യ അവബോധം വിവിരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വളരെ ലളിതമായി നേടുവാനും ഒപ്പം തന്റെ അറിവ് സമൂഹത്തിലെ മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കുവാനും തല്‍സമയ ഹൈടെക് അദ്ധ്യയനത്തിലൂടെ സാധിക്കുമെന്നും രക്ഷിതാവും കുട്ടിയും വിലയിരുത്തി.
ആലപ്പുഴ ഐറ്റി @ സ്‌ക്കൂള്‍ കോഡിനേറ്റര്‍ സന്തോഷ് ക്ലാസ് നയിച്ചു. എസ്.എം.സി ചെയര്‍മാന്‍ എന്‍.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സീനിയര്‍ ടീച്ചര്‍ എം. ബി. അംബികാദേവി സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി റ്റി.ആര്‍. മിനിമോള്‍ നന്ദിയും രേഖപ്പെടുത്തി.സ്‌ക്കൂള്‍ ഐറ്റി അദ്ധ്യാപകരായ കെ.കെ.ഉല്ലാസ്, റ്റൈനി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."