HOME
DETAILS

കൂറ്റന്‍ ഭീമുകള്‍ സ്ഥാപിച്ചു തുടങ്ങി തീരദേശ ബൈപാസ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

  
backup
December 14 2016 | 07:12 AM

%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf


ആലപ്പുഴ : തീരദേശ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്രാരംഭഘട്ടത്തില്‍ മന്ദത നേരിട്ടെങ്കിലും 2017 അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. 355 കോടിയുടെ കേന്ദ്ര- സംസ്ഥാന പദ്ധതിയായ ബൈപാസിന്റെ പൂര്‍ത്തീകരണം ആലപ്പുഴ നിവാസികളുടെ ചിരകാല അഭിലാഷമാണ്.
അന്‍പത് ശതമാനം സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാരും അന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുളള പദ്ധതിയാണിത്. കൊമ്മാടി മുതല്‍ കളര്‍ക്കോടു വരെ ഏഴ് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാതയില്‍ മൂന്ന് കിലോമീറ്ററോളം എലിവേറ്റഡ് ഹൈവേയാണുളളത്. ഇതില്‍ 50 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും ഉളള കൂറ്റന്‍ ഭീമുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇരുപതോളം ഭീമുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. തൂണുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന അത്യന്താധുനിക ഉപകരണങ്ങളാണ് ബൈപാസിന്റെ നിര്‍മാണത്തിനും ഉപയോഗിച്ചു വരുന്നത്. മൂന്നു പതിറ്റാണ്ടായി മുടങ്ങി കിടന്ന ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരവധി പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയഭേദമന്യേ ബൈപാസിനായി ജനങ്ങള്‍ ബൈപാസിന്റെ പൂര്‍ത്തീകരണത്തിനായി സംഘടിച്ചിരുന്നു. അതേസമയം രണ്ടിടത്ത് എലിവേറ്റഡ് ഹൈവേ റെയില്‍ പാളത്തിന് കുറകെയാണ് കടന്നുപോകുന്നത്. ഇത്തരത്തില്‍ ഹൈവേ നിര്‍മിക്കുന്നതിനായുളള അനുമതിക്കായി സര്‍ക്കാര്‍ റെയില്‍വേ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാടുണ്ടായില്ല.ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്ത് അനുമതിക്കായി ശ്രമം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സമയബന്ധിതമായി ബൈപാസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കെ.സി വേണുഗോപാല്‍ എം പി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  5 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago