രാത്രിയില്‍ നഗരമധ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതായി പരാതി; അധികൃതര്‍ മൗനത്തില്‍
തൊടുപുഴ: നഗരത്തിന്റെ ഹൃദയഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാത്രിയില്‍ കൂട്ടിയിട്ട ് കത്തിക്കുന്നതായി പരാതി. കാഞ്ഞിരമറ്റം ബൈപ്പാസിലെ ഈസ്‌റ്റേണ്‍ ഗ്രൗണ്ടില്‍ സമീപത്തെ വ്യാപരികളാണ് വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത്.
തൊടുപുഴ പൊലിസ് സ്‌റ്റേഷന് 50 മീറ്റര്‍ ദൂരപരിധിയിലാണ് സംഭവം നടക്കുന്നത്. ഇന്നലെ രാത്രി ഏഴിനുശേഷം ഇവിടെ വലിയരീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു.
വിഷപ്പുക സമീപവാസികളെ ഏറെ അസ്വസ്ഥരാക്കി. പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി തവണ പൊലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിട്ടും പൊലിസുകാര്‍ സ്ഥലത്ത് എത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. .
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിതീര്‍ന്നപ്പോഴാണ് പൊലിസ് സ്ഥലത്ത് എത്തിനോക്കിയ ശേഷം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."