ഏക സിവില്‍ കോഡ് അടിച്ചേല്പിക്കാനാവില്ല: മന്ത്രി എം.എം മണി
കട്ടപ്പന: ഏക സിവില്‍ കോഡ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം.മണി. പട്ടംകോളനി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലും ചേര്‍ന്ന് കട്ടപ്പനയില്‍ സംഘടിപ്പിച്ച നബിദിന റാലിയും ശരീഅത്ത് സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് അബ്ദുല്‍ സത്താര്‍ മൗലവി അധ്യക്ഷത വഹിച്ചു. കടക്കല്‍ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി.
ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, നഗരസഭാ ചെയര്മാന് ജോണി കുളംപള്ളി, അബ്ദുള്‍ വഹാബ് പന്തളം, കെ.പി.ഹസ്സന്, മൗലവി ഫസലുല്‍ ഹഖ് കൗസരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടന്ന നബിദിന റാലിയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പട്ടംകോളനി മേഖലയ്ക്കു കീഴിലുള്ള ഇരുപതോളം ജമാഅത്തുകളില്‍ നിന്നുള്ളവരാണ് റാലിയില്‍ അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."