പ്രവാചക സ്‌നേഹത്താല്‍ നാടെങ്ങും നബിദിനാഘോഷം
കോട്ടയം: പ്രവാചക സ്റ്റേഹത്തിന്റെ മനോഹാരിതയില്‍ ആത്മീയ നിര്‍വൃതിയോടെ നാടും നഗരവും വിവിധ പരിപാടികളോടെ നബിദിനാഘോഷത്തില്‍ പങ്കാളികളായി. ആഘോഷ പരിപാടികളില്‍ നാടെങ്ങും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങി. വിവിധ മഹല്ല് കമ്മിറ്റികള്‍, മദ്‌റസകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
വൈക്കം, തലയോലപ്പറമ്പ്, വെച്ചൂര്‍, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവന്‍തുരുത്ത്, കരിപ്പാടം, മണകുന്നം, വടകര, വെള്ളൂര്‍, ഇറുമ്പയം, മാന്നാര്‍-പൂഴിക്കോല്‍ തുടങ്ങിയ മുസ്‌ലിം ജമാഅത്തുകളിലെല്ലാം നബിദിന ഘോഷയാത്ര നടത്തി. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി.
തലയോലപ്പറമ്പ് മുഹിയിദ്ദീന്‍പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹന്‍, മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്, സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ, ആചാര്യ എ.വി അശോകന്‍ ശിവഗിരി മഠം, അബ്ദുള്‍ റഹിം മുസ്‌ലിയാര്‍ പട്ടാമ്പി, അസ്ഹറൂദ്ദീന്‍ നിസാമി, മുഹമ്മദ് റഫീഖ് ബാഖവി, ഹംസ സഖാഫി, ജമാഅത്ത് സെക്രട്ടറി അബ്ബാസ് പി.ഐ, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയ്ക്ക് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ബാഖവി, അസി. ഇമാമുമാരായ ബഷീര്‍ മുസ്‌ലിയാര്‍, യൂസുഫ് റഹ്മാനി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് വി.എം റഹിം, സെക്രട്ടറി നിയാസ് ഇസ്മയില്‍, നൗഷാദ് അല്‍ഫിയ, നൗഫല്‍ തെക്കുംകോവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട: പൗരാവലിയുടെയും വിവിധ മഹല്‍ നിവാസികളുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തിയ റാലിക്ക് ലജ്‌നത്തുല്‍ മുഅല്ലിം ഈരാറ്റുപേട്ട മേഖലാ കമ്മറ്റി നേതൃത്വം നല്‍കി. രാവിലെ വിവിധ 28 മദ്‌റസകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന് നഗരത്തില്‍ റാലി നടത്തി. പുത്തന്‍ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് തെക്കേകര, കടുവാമുഴി വഴി മുഹിദ്ദീന്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു. വൈകുന്നേരം ബഹു ജനങ്ങളുടെയും പള്ളി ഇമാമീങ്ങളുടെയും നേതൃത്വത്തില്‍ കടുവാമുഴിയില്‍ നിന്നും ആരംഭിച്ച നബിദിന റാലി ടൗണിലൂടെ സഞ്ചരിച്ച് ഹയാത്തുദ്ദീന്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
തുടര്‍ന്ന നടന്നപൊതു സമ്മേളനത്തില്‍ മുശ്താഖ് മൗലവി അധ്യക്ഷത വഹിച്ചു. നിയാസ് ഖാന്‍ നജ്മി സ്വാഗതം പറഞ്ഞു.നൈനാര്‍ പള്ളി ഇമാം കെ.എച്ച്. ഇസ്മായീല്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഒടിയപാറ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. അബ്ദല്‍സലാം മൗലവി, ഇബ്രാഹിം കുട്ടി മൗലവി, വി.പി സുബൈര്‍ മൗലവി, ഷിഹാബ് മൗലവി, മഹല്ല് ഭാര വാഹികളായ അബ്ദുല്‍ കരീം, മുഹമ്മദ് സക്കീര്‍, ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
കാരക്കാട് പൗരാവലിയുടെ മിലാദ് ഷരീഫ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി. ഘോഷയാത്രക്കും പ്രാര്‍ഥനക്കും മുഹമ്മദ് മജീദ് മൗലവി നേതൃത്വം നല്‍കി. സമാപനത്തില്‍ നടന്ന അന്നദാന ചടങ്ങില്‍ അബ്ദുല്‍കരീം വെട്ടിയാം പ്ലാക്കല്‍ വിതരണം നടത്തി.
ആര്‍പ്പൂക്കര: പനമ്പാലം ഖാദിരിയ്യ മദ്‌റസയില്‍ മൂന്നു ദിവസങ്ങളില്‍ നടത്തിയ നബിദിന പരിപാടികള്‍ നബിദിന റാലിക്ക് ശേഷം മദ്‌റസയില്‍ സമാപിച്ചു. സമാപന സമ്മേളനം ഇമാം ജലാലുദ്ദീന്‍ ഫൈസി പല്ലാരിമംഗലം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ എം എ സലിം അധ്യക്ഷത വഹിച്ചു. ഡോ. സദറുദ്ദീന്‍, സക്കീര്‍ ഹുസൈന്‍ ബാഖവി തൊളിക്കോട്, അബ്ദുല്‍ നാസ്സര്‍ മൗലവി, അലിയാര്‍, എ കമാല്‍, സ്വലാഹുദ്ദീന്‍ എന്‍ജിനീയര്‍ സംസാരിച്ചു.
മര്‍ഹും അബ്ദുര്‍ റസാഖിന്റെ പേരില്‍ ഖുര്‍ആന്‍ പാരായണത്തിന് നല്‍കിയ ട്രോഫി ഷിഫാന എന്ന വിദ്യാര്‍ഥിക്ക് ഡോ. സദറുദ്ദീന്‍ നല്‍കി. മറ്റു സമ്മാനങ്ങള്‍ സ്വലാഹുദ്ദീന്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."