HOME
DETAILS
MAL
ലൈംഗികാരോപണം: കര്‍ണാടക എക്സൈസ് മന്ത്രി എച്ച്.വൈ മേട്ടി രാജിവച്ചു
backup
December 14 2016 | 10:12 AM
ബംഗളുരു: ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്സൈസ് മന്ത്രി എച്ച്.വൈ മേട്ടി രാജി വച്ചു. മേട്ടി മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിച്ചതായും അത് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഒരു സ്വകാര്യ ചാനല്‍ മന്ത്രിയും യുവതിയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് മന്ത്രിയുടെ രാജിക്കായി വിവിധയിടങ്ങളില്‍ നിന്ന് വലിയ പ്രക്ഷോഭമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."