കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷര്‍ എടുത്ത വായ്പകള്‍ക്കുള്ള ജപ്തി നടപടികള്‍ക്ക് 2017 മെയ് 31 വരെയാണ് സര്‍ക്കാര്‍ മോറൊട്ടോറിയം പ്രഖ്യാപിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15 പുതിയ ഭാഗ്യക്കുറി സബ്സെന്ററുകള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 15 അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരുടേയും 15 ജൂനിയര്‍ സൂപ്രണ്ടുമാരുടേയും 45 ക്ലാര്ക്കുമാരുടേയും 15 ഓഫീസ് അറ്റന്ഡന്റുമാരുടേയും 15 സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമെ മുന്‍പ് അനുവദിച്ചിരുന്ന മൂന്നു താലൂക്ക് ലോട്ടറി ഓഫീസുകളില്‍ 15 പുതിയ തസ്തികകളും സൃഷ്ടിച്ചു. മൂന്ന്് അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, മൂന്ന് ജൂനിയര്‍ സൂപ്രണ്ട്,ആറ് ക്ലാര്‍ക്ക്, മൂന്ന് ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."