മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇ-പേയ്മെന്റായി ഫീസടയ്ക്കാം
നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പിലായതുകൊണ്ട് മോട്ടാര്‍ വാഹന വകുപ്പ് നല്കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇപെയ്മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണല്‍ അറിയിച്ചു. ചെക്ക്പോസ്റ്റുകളിലെ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ക്ക് ഇട്രഷറി സംവിധാനം വഴി ഫീസ്, സ്വകാര്യ വാഹനങ്ങളുടെയും, പൊതു വാഹനങ്ങളുടെയും നികുതി, സര്‍വീസ് ചാര്‍ജ്, പിഴ എന്നിവ അടയ്ക്കാം.
ഡിമാന്റ് ഡ്രാഫ്റ്റ് വഴിയും പണമടയ്ക്കാന്‍ സംവിധാനമുണ്ട്. വകുപ്പിന്റെ ഓഫീസുകളിലേക്ക് ഓണ്‍ലൈന്‍വഴി പണമടക്കാന്‍ സംവിധാനമില്ലാത്ത സേവനങ്ങള്‍ക്കും ഇട്രഷറി വഴി പേയ്മെന്റ് നടത്താനുള്ള സംവിധാനം ഉണ്ട്. ഇട്രഷറി പേയ്മെന്റ് സംവിധാനം വഴി പണമടയ്ക്കുന്നതിനായി tereasury.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ Department Receipt സെലക്ട് ചെയ്ത് ബന്ധപ്പെട്ട കോളങ്ങള്‍ പൂരിപ്പിച്ച് പണമടയ്ക്കാം. കോളങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ഓഫീസ്, രസീത് ഹെഡ് കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ആവശ്യം (Purpose) എന്ന കോളത്തില്‍ സേവനത്തിന്റെ വിവരവും, വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍/ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും രേഖപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."