HOME
DETAILS

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സിവില്‍ സര്‍വിസ് സ്‌കോളര്‍ഷിപ്പ്

  
backup
December 14 2016 | 13:12 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-4

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ് ഫീസായി പരമാവധി ഇരുപതിനായിരം രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി പതിനായിരം രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച്‌പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രിമിലയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിലും നിന്ന് പഠിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം.

അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതിന്റെ അസല്‍ രസീതില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. എണ്‍പതു ശതമാനം ആനുകൂല്യം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഇരുപതു ശതമാനം മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമായിരിക്കും.

അപേക്ഷകന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് ഫീസ്/ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഒടുക്കിയതിന്റെ അസല്‍ രസീത്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ് എന്നിവ സഹിതം ഡയറക്ടര്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയക്കണം. അപേക്ഷകള്‍ 2017 ജനുവരി 18നകം ലഭിച്ചിരിക്കണം.

അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ അഖിലേന്ത്യാ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ് 201617 എന്ന് പ്രത്യേകം എഴുതിയിരിക്കണം. അപേക്ഷാ ഫോറം www.minortiywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2302090.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago