HOME
DETAILS
MAL
നിര്‍ഭയ സെല്ലില്‍ ഒഴിവുകള്‍
backup
December 14 2016 | 13:12 PM
സാമൂഹ്യനീതി വകുപ്പിന്‍ കീഴില്‍ നിര്‍ഭയ സെല്ലിന്റെ ഓഫിസില്‍ ആരംഭിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഒരു സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവിലേക്കും (യോഗ്യത : എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എല്‍.എല്‍.ബി, ഏതെങ്കിലും സന്നദ്ധ സംഘടനയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തെ ജോലി പരിചയം/ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം അഭികാമ്യം), ഒരു മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പറുടെ ഒഴിവിലേക്കും (യോഗ്യത : മൂന്ന് വര്‍ഷം ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയില്‍ ജോലി പരിചയം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട വിലാസം : നിര്‍ഭയ സെല്‍, ഹൗസ് നം. 40, ചെമ്പക നഗര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം 1. ഫോണ്‍ : 0471 2331059. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വൈകിട്ട് അഞ്ച് മണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."