ഖത്തര്‍ ദേശീയ ദിനാഘോഷം റദ്ദാക്കി
ദോഹ: സിറിയയിലെ അലപ്പോയില്‍ ഭരണകൂടത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തലിനും വംശഹത്യയ്ക്കും വിധേയമാകുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിസംബര്‍ 18ന് നടക്കേണ്ട ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു.
കലാപരിപാടികള്‍, കോര്‍ണിഷില്‍ നടക്കുന്ന പരേഡ്, വെടിക്കെട്ട് എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ഡിസംബര്‍ 18 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റഷ്യയുടെ സഹായത്തോടെ ബശ്ശാറുല്‍ അസദ് ഗവണ്മെന്റ് സിറിയയില്‍ അതിഭീകരമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സിവിലിയന്മാര് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. നേരത്തെ സിറിയക്കു വേണ്ടി സുബ്ഹി നമസ്കാരത്തില്‍ ഖുനൂത് നിര്‍വഹിക്കാന്‍ സൗദി ഗ്രാന്‍ഡ് മുഫ്തിയും ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."