HOME
DETAILS
MAL
ഒ.ആര്. കേളു ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു
backup
May 22 2016 | 19:05 PM
മാനന്തവാടി: നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ.ആര് കേളു ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു. തിരുനെല്ലി ബ്ലോക്കില്‍ നിന്നായിരുന്നു കേളു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ഈ വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ പി പ്രസന്ന കുമാരിക്കാണ് കേളു രാജിക്കത്ത് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.എം വര്‍ക്കി എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."