മലപ്പുറം നഗരസഭ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഈ വര്‍ഷം 412 പ്രവൃത്തികള്‍
മലപ്പുറം: നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പാക്കേണ്ട 412 പ്രവൃത്തികള്‍ക്ക് അംഗീകാരം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്ഠേനയാണ് അംഗീകാരം നല്‍കിയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 230 പ്രവൃത്തികള്‍ക്കാണ് വാര്‍ഡുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നത്. ഇതുകൂടാതെ 2015-16 വര്‍ഷത്തെ സ്പില്‍ ഓവറായ 182 പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാണ് 412 പ്രവൃത്തികള്‍ തയാറാക്കിയിരിക്കുന്നത്. ഇതിനായി 1,32,264 തൊഴില്‍ ദിനങ്ങളിലായി 4,62,92,400 രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയാറാക്കിയിരിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള തൊഴിലാളികളുടെ വേതനം 240 രൂപയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മലപ്പുറം നഗരസഭയിലെ തൊഴിലാളികള്‍ക്ക് 2016 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ 240 രൂപ ഒരു തൊഴില്‍ ദിനത്തില്‍ ലഭിക്കും. നേരത്തെ ഒരു തൊഴില്‍ ദിനത്തില്‍ 200 രൂപയാണ് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ 60 തൊഴില്‍ ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."