HOME
DETAILS
MAL
വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി
backup
December 14 2016 | 20:12 PM
പൊന്നാനി: വിവാഹിതയായ യുവതിയെ സഹപാഠിയായിരുന്ന യുവാവ് തട്ടിക്കൊണ്ട് പോയതായി പരാതി. പൊന്നാനി സ്വദേശിയായ യുവാവാണ് വെളിയംകോട് മുളമുക്ക് സ്വദേശിയായ യുവതിയുമായി കടന്നുകളഞ്ഞത്.
ഇയാള്‍ അവിവാഹിതനാണ്. രണ്ട് പേരും സഹപാഠികളായിരുന്നു. പഠനകാലയളവിലെ ബന്ധമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. രണ്ടരവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ഭാര്യയെ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഭര്‍ത്താവ് അടുത്തദിവസം വരാനിരിക്കെയാണ് സംഭവം. വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."