മാലിന്യംനീക്കി കനാലിനെ കാക്കാന്‍ പഞ്ചായത്തംഗങ്ങള്‍ മുന്നിട്ടിറങ്ങി
തിരൂര്‍: മാലിന്യം മൂടി ശ്വാസംമുട്ടി മൃതപ്രായനായ കനാലിന് പുതുജീവന്‍ നല്‍കാന്‍ മുന്നിട്ടിറങ്ങിയത് പഞ്ചായത്തിലെ ജനപ്രതിനിധികള്‍. തിരൂര്‍ വെട്ടം പഞ്ചായത്തിലെ അരിക്കാഞ്ചിറ പ്രദേശത്തെ കനോലി കനാലില്‍ അടിഞ്ഞ മാലിന്യം നീക്കാന്‍ പ്രായവും സ്ത്രീ പുരുഷ വ്യത്യാസവും മറന്നാണ് ജനപ്രതിനിധികള്‍ വഞ്ചിയുമായി കനാലില്‍ ഇറങ്ങിയത്. വെട്ടം പഞ്ചായത്ത് അംഗങ്ങളാണ് പ്രവര്‍ത്തനത്തിനിറങ്ങിയത്. മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചാക്കിലാക്കി തള്ളിയ കോഴിയവശിഷ്ടങ്ങള്‍, ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ തുടങ്ങിയവ കനാലില്‍ അരക്കിലോമീറ്ററോളം ദൂരത്തില്‍ അടിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ് കനാലിനെ മാലിന്യമുക്തമാക്കാന്‍ പഞ്ചായത്തംഗങ്ങളായ ശശിധരന്‍, തങ്കമണി, അഷ്‌റഫ്, സുനന്ദ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും കുടുംബശ്രീ അംഗങ്ങളും കനാല്‍ ശുചീകരണത്തില്‍ പങ്കാളികളായി.
കനാലില്‍ നിന്ന് പുറത്തെടുത്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. വെട്ടം കനോലി കനാലില്‍ പഞ്ചായത്തിലെ ഏഴ്, 18 വാര്‍ഡില്‍പ്പെട്ട ഭാഗത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇന്നലെ നീക്കിയത്. ഹരിതകേരള മിഷന്റെ ഭാഗമായായിരുന്നു കനാല്‍ ശുചീകരണം.
കോഴിക്കടകള്‍, കല്ല്യാണ വീടുകള്‍, മറ്റുകച്ചവട സ്ഥാപനങ്ങള്‍, കനാലിന് സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പലപ്പോഴായി നിക്ഷേപിച്ച മാലിന്യങ്ങള്‍ അരിക്കാഞ്ചിറ ഭാഗത്ത് അടിഞ്ഞുകൂടിയത് പ്രദേശവാസികള്‍ക്ക് ഏറെ ദുരിതമായിരുന്നു. കനാലിലെ മാലിന്യ നിക്ഷേപം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗങ്ങളുടെ നേത്യത്വത്തില്‍ ഇരുപതോളം വരുന്ന നാട്ടുകാര്‍ കനാല്‍ ശുചീകരിച്ചത്. ഇന്നലെ രാവിലെ ഏഴു മുതല്‍ വൈകീട്ട് വരെ ഏറെ പണിപ്പെട്ടാണ് കനാലില്‍ നിറഞ്ഞ മാലിന്യങ്ങള്‍ നീക്കിയത്. മാലിന്യങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."