രാഷ്ട്രീയക്കാര്‍ മതചൂഷകരുടെ കളിപ്പാവകളാകരുത്: എസ്.വൈ.എസ്
എടപ്പാള്‍: മതത്തേയും മതചിഹ്നങ്ങളേയും ചൂഷണങ്ങള്‍ക്കും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും ഉപയോഗിച്ച് മഹല്ലുകളില്‍ വിഭാഗീയതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ചില സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്ന കളിപ്പാവകളായി രാഷ്ട്രീയക്കാര്‍ മാറുന്നത് തെറ്റായ പ്രവണതയാണെന്ന് എസ്.വൈ.എസ് പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം വെളിയങ്കോട് വെസ്റ്റ് മഹല്ല് നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. രൂപീകരണ കാലം തൊട്ട് സമസ്തയുടെ ആശയങ്ങളും കര്‍മപദ്ധതികളും പിന്തുടര്‍ന്നു വരുന്ന മഹല്ലുകളില്‍ അനൈക്യം സൃഷ്ടിക്കാനുള്ള ഗൂഢനീക്കങ്ങളെ മഹല്ല് നേതൃത്വം കരുതിയിരിക്കണം. പ്രസിഡന്റണ്ട് എന്‍.എം മുഹമ്മദലി അശ്‌റഫി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി റാഫി പെരുമുക്ക്, പി.കെ അബൂബക്കര്‍ പെരുമ്പടപ്പ്, റഫീഖ് ഫൈസി തെങ്ങില്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അബ്ദുറസാഖ് പുത്തന്‍പള്ളി, അഹമ്മദുണ്ണി കാളച്ചാല്‍, കെ.വി മജീദ് ഫൈസി, ജഅ്ഫര്‍ അയോട്ടിച്ചിറ, ഇബ്‌റാഹിം അസ്ഹരി, സി.കെ റസാഖ് പൊന്നാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."