സ്‌കൂളില്‍ ഒഴുകിയെത്തിയത് നൂറുകണക്കിനാളുകള്‍
വേങ്ങര: അറുപത് വര്‍ഷം മുന്‍പ് സ്ഥാപിച്ച വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആദ്യകാല കെട്ടിടം തകര്‍ന്നുവീണത് സ്‌കൂളിലെ മുന്‍കാല വിദ്യാര്‍ഥികളെയും അധ്യാപകരെയും വിഷമവൃത്തത്തിലാക്കി. ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഡല്‍ഹിയില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടു. പഴകിയ കെട്ടിടങ്ങള്‍ മാറ്റുന്നതുള്‍പ്പെടെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് സ്‌കൂള്‍ ഉയര്‍ത്താന്‍ ഇതിനോടകം പദ്ധതിയിട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി എം.എല്‍.എ ഉള്‍പ്പെടെ പങ്കെടുത്തു അതിവിപുലമായി സംഘടിപ്പിച്ച അല്‍മമാറ്ററില്‍ സ്‌കൂള്‍ വികസനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇന്നലെ തകര്‍ന്നു വീണ കെട്ടിടം ഉള്‍പ്പെടെ പൊളിച്ചു നീക്കി ഗ്രൗണ്ട് വിപുലീകരണം, സിന്തറ്റിക്ക് ട്രാക്ക് സംവിധാനം, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവ സ്ഥാപിക്കാന്‍ നടപടികളും സ്വീകരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മണ്ഡലത്തില്‍ നിന്ന് ഒരു സകൂള്‍ അന്തര്‍ ദേശീയ നിലവാരത്തിലേക്കു ഉയര്‍ത്താന്‍ ആവിഷ്‌കരിച്ച പദ്ധതിയിലും വേങ്ങര ഗവ. ബോയ്‌സ് സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യകാല കെട്ടിടം തകര്‍ന്ന വിവരമറിഞ്ഞ് ആശങ്കകളോടെ നൂറുകണക്കിന് രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൂര്‍വ അധ്യാപകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്‌കൂളിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."