HOME
DETAILS

സതീഷ് വര്‍മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  
backup
December 14 2016 | 21:12 PM

%e0%b4%b8%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ac%e0%b4%bf

ആവശ്യത്തിനും അനാവശ്യത്തിനും ബിഗ് സല്യൂട്ട് നിര്‍ലോഭം ചൊരിഞ്ഞു അതിന്റെ മഹനീയത ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് തികച്ചും അതിനര്‍ഹനാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ.

സത്യസന്ധതയ്ക്കും നീതിനിഷ്ഠ യ്ക്കും ഇന്ത്യയില്‍ ഇതിനകം ശ്രദ്ധേയനായ ഈ ഐ.പി.എസ് ഓഫിസറുടെ ഇടപെടലുകളിലൂടെ നിര്‍ണായകമായ പല വിവരങ്ങളും പൊതു സമൂഹത്തിന് ലഭ്യമായിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നടത്തിയതായി പറയപ്പെടുന്ന 450 കോടിയുടെ അഴിമതി ആരോപണം. അരുണാചല്‍ പ്രദേശില്‍ മന്ത്രിയുടെ മണ്ഡലത്തിലെ പശ്ചിമ കാമെങ് ജില്ലയില്‍ നിര്‍മിക്കുന്ന രണ്ട് അണക്കെട്ടുകളുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മന്ത്രി ബന്ധുവായ ഗോബോയി റിജിജു നിര്‍മാണ കരാറില്‍ പങ്കാളിയാണ്. കാമെങ് ജലവൈദ്യുത പദ്ധതിക്കായി പണിയുന്ന രണ്ട് അണക്കെട്ടുകളുടെ നിര്‍മാണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. പട്ടേല്‍ എന്‍ജിനീയറിങ് ലിമിറ്റഡ് കമ്പനിക്കായിരുന്നു അണക്കെട്ടിന്റെ നിര്‍മാണ ചുമതല. ഇതിന്റെ പങ്കാളിയാണ് മന്ത്രി കിരണ്‍ റിജിജുവിന്റെ ബന്ധു ഗോബോയി റിജിജു.

അണക്കെട്ടു നിര്‍മാണത്തിനാവശ്യമായ പാറക്കല്ലുകള്‍ കൊണ്ടുവന്നതിലെ ബില്ലുകളില്‍ കൃത്രിമം നടന്നതിനെ തുടര്‍ന്നാണ് അഴിമതി പുറത്തായത്. ഒരേ വാഹനത്തില്‍ ഒരേ ഡ്രൈവര്‍ പലതവണ ഒരേ സമയം പാറക്കല്ലുകള്‍ കൊണ്ടുവന്നു എന്ന ബില്ലുകള്‍ വ്യാജമാണെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ചീഫ് വിജിലന്‍സ് ഓഫിസര്‍ സതീഷ് വര്‍മ കണ്ടെത്തുകയും സി.ബി.ഐക്ക് റിപ്പോര്‍ട്ടു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് 2015 മെയ് മുതല്‍ ജൂലൈ വരെയുള്ള ബില്ലുകളുടെ പണം നല്‍കുന്നത് നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ തടഞ്ഞു.

റിപ്പോര്‍ട്ടു സമര്‍പ്പിച്ച ഉടന്‍ തന്നെ സതീഷ് വര്‍മയെ ചീഫ് വിജിലന്‍സ് ഓഫിസര്‍ തസ്തികയില്‍ നിന്ന് തെറിപ്പിച്ചു. അദ്ദേഹത്തെ ത്രിപുരയില്‍ സി.ആര്‍.പി.എഫിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണിപ്പോള്‍. കരാറുകാരനായ ഗോബോയി റിജിജു നേരത്തെ പലതവണ സതീഷ് വര്‍മയെ കണ്ട് തടഞ്ഞുവച്ച ഫണ്ട് അനുവദിക്കുവാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. നിരവധി മോഹന വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന് മുന്‍പില്‍ മന്ത്രി ബന്ധു നിരത്തി. ഉദ്യോഗക്കയറ്റം ഉറപ്പു നല്‍കി. എന്തുകാര്യവും മന്ത്രി കിരണ്‍ റിജിജുവിനോട് പറഞ്ഞു സാധിപ്പിച്ചു തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാതെ ഇന്ത്യന്‍ പൊലിസ് സര്‍വിസിന് അഭിമാനമായി സതീഷ് വര്‍മ നിവര്‍ന്നുനിന്നു. അദ്ദേഹത്തെ വീഴ്ത്താന്‍ കഴിയാത്തതിനാലാണ് ത്രിപുരയിലെ സി.ആര്‍.പി .എഫ് ക്യാംപിലേക്ക് സ്ഥലം മാറ്റിയത്.
ത്രസിപ്പിക്കുന്ന സര്‍വിസ് ചരിത്രത്തിന്റെ ഉടമയാണ് സതീഷ് വര്‍മ. ഗു

ജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊല്ലുവാന്‍ കോളജ് വിദ്യാര്‍ഥിനിയായ ഇസ്രത്ത് ജഹാനും സംഘവും വന്നുവെന്നാരോപിച്ച് അവരെ നിഷ്‌കരുണം വെടിവച്ചു കൊന്നതിന്റെ നിജസ്ഥിതി ലോകത്തോട് വിളിച്ചുപറഞ്ഞ നിര്‍ഭയനായ പൊലിസ് ഓഫിസറാണ് സതീഷ് വര്‍മ. മോദിയുടെ ജനപ്രീതി ഉയര്‍ത്തുവാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ വ്യാജ ഏറ്റുമുട്ടല്‍ ഗുജറാത്തില്‍ നടന്നതെന്ന് ഈ പൊലിസ് ഓഫിസര്‍ അതിസൂക്ഷ് മമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. മാത്രമല്ല, ഗുജറാത്തില്‍ നടന്ന സമാനമായ പതിനേഴോളം പൊലിസ് -തീവ്രവാദി ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്നും അതെല്ലാം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ കൊലപാതകങ്ങളായിരുന്നുവെന്നും കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നതും സതീഷ് വര്‍മയായിരുന്നു. ഈ ദൗത്യത്തില്‍ അദ്ദേഹത്തോടൊപ്പം രജനീഷ് റായിയും നിര്‍ഭയനായി പ്രവര്‍ത്തിച്ചു. ഇതിനു പകരം അവര്‍ക്കു കിട്ടിയത് തൊഴില്‍ പരമായ കടുത്ത അവഹേളനവും പീഡനങ്ങളുമായിരുന്നു. ഇപ്പോഴിതാ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ അപ്രീതിക്കും പാത്രീഭൂതനായി അദ്ദേഹത്തെ ത്രിപുരയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. അഴിമതി ആരോപണം ഉയര്‍ത്തിയവരെ ചെരിപ്പുകൊണ്ട് അടിക്കുമെന്നാണ് മന്ത്രി കിരണ്‍ റിജിജു പറയുന്നത്. ആര്‍ക്കാണ് അടി കൊള്ളേണ്ടതെന്ന് വിശദമായ അന്വേഷണത്തിലൂടെ തെളിയാനിരിക്കുന്നു. ധീരരും തൊഴിലിനോട് സത്യസന്ധത പുലര്‍ത്തുന്ന സതീഷ് വര്‍മയെ പോലുള്ള ഉദ്യോഗസ്ഥര്‍ എക്കാലവും ഓര്‍മിക്കപ്പെടും. ഇത്തരം ആളുകള്‍ക്കാണ് ബിഗ് സല്യൂട്ട് നല്‍കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  15 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  15 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  15 days ago