മോദിയുടെ അഴിമതി പുറത്തുപറയാന്‍ രാഹുല്‍ എന്തിന് മടിക്കുന്നു: കെജ്രിവാള്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
പാര്‍ലമെന്റില്‍ മാത്രമേ താന്‍ അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തൂ എന്ന് പറയുന്ന അദ്ദേഹം പാര്‍ലമെന്റിന് പുറത്ത് ഇക്കാര്യം വെളിപ്പെടുത്താന്‍ ധൈര്യം കാണിക്കുമോയെന്നും കെജ്രിവാള് വെല്ലുവിളിച്ചു.
മോദി നടത്തിയ അഴിമതി സംബന്ധിച്ച രേഖകള്‍ തന്റെ കൈയ്യിലുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ ഈ രേഖകള്‍ എന്തുകൊണ്ട് പാര്‍ലമെന്റിന് പുറത്ത് പറയാന്‍ അദ്ദേഹം മടികാണിക്കുന്നു-കെജ്രിവാള് ചോദിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് സൗഹൃദമത്സരം നടത്തുകയാണ്.
കോണ്‍ഗ്രസിനെതിരേ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ് ബി.ജെ.പി ഉന്നയിക്കുമ്പോള്‍ ബി.ജെ.പിക്കെതിരേ സഹാറ-ബിര്‍ള കേസാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ജനങ്ങളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിച്ച് പിന്നീട് അവരെ കള്ളന്മാരെന്ന് മുദ്രകുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്.
പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അദ്ദേഹം അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുപറയാനാണ് തയാറാകേണ്ടതെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."