ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍: ബില്ല് രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്ല് രാജ്യസഭ പാസാക്കി. ചര്‍ച്ചയില്ലാതെ തന്നെ പാസാക്കാമെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നു. വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ നാശം വിതച്ചതു സംബന്ധിച്ച് ഡി. രാജ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സാമൂഹ്യ ക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ബില്ല് അവതരിപ്പിച്ചു. പാര്‍ലമെന്ററി സമിതി മുന്നോട്ടുവച്ച 59 നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിയെന്നത് ബില്ലില്‍ നിര്വചിക്കുന്നതിനെ ചോദ്യംചെയ്ത യെച്ചൂരി, ആരാണിത് വ്യക്തമായി നിര്‍വചിക്കുന്നതെന്നും ചോദിച്ചു. മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രി അവതരിപ്പിച്ച ഭേദഗതികളോടെ പ്രതിപക്ഷപിന്തുണയോടു കൂടി ബില്ല് പാസാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."