ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യമെന്ന് സുപ്രിംകോടതി. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ഭരിക്കാന്‍ അധികാരം നല്‍കണം. അധികാരമില്ലെങ്കില്‍ അത്തരം സര്‍ക്കാരുകള്‍ക്ക് ഭരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയുടെ ഭരണത്തില്‍ ഇടപെടാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ നല്കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഡല്‍ഹി ഒരു സംസ്ഥാനമല്ലെന്നും ലഫ്. ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇത് അംഗീകരിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഹരജി ജനുവരി 18ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."