HOME
DETAILS
MAL
യു.എസ് സെനറ്റിനെതിരേ മുന്നറിയിപ്പുമായി സഊദി ശൂറാ കൗണ്‍സില്‍
backup
May 22 2016 | 19:05 PM
റിയാദ്: സെപ്തംബര്‍ 11 ബില്ലിന് അനുകൂലമായി യു.എസ് സെനറ്റിന്റെ നിലപാടിനെതിരേ ശക്തമായ മുന്നറിയിപ്പുമായി സഊദി ശൂറാ കൗണ്‍സില്‍ രംഗത്ത്. തലമറന്ന് എണ്ണ തേയ്ക്കുന്ന നടപടിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മുഹമ്മദ് ബിന്‍ അമീന് അല്‍ ജഫ്രി മുന്നറിയിപ്പ് നല്കി.
സഊദിക്കെതിരായ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് സാരമായി ബാധിച്ചേക്കും. യു.എസ് സെനറ്റ് ആരോപിക്കുന്നതു പോലെ സഊദി ഒരിക്കലും ഭീകരവാദത്തെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിന് കഴിഞ്ഞ 80 വര്‍ഷം സഊദി അറേബ്യ കാണിച്ച സാമ്പത്തിക, സാമൂഹിക, ബന്ധം എന്താണെന്ന് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."