ലോകത്ത് ജയിലിലുള്ളത് 259 മാധ്യമപ്രവര്‍ത്തകര്‍
കെയ്‌റോ: വിവിധ രാജ്യങ്ങളിലായി 259 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നതായി ഈജിപ്ഷ്യന്‍ പ്രസ് സിന്‍ഡിക്കേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷങ്ങത്തിനിടെ 2016ലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തടവറയില്‍ കഴിയേണ്ടി വന്നിരിക്കുന്നതെന്ന് സിന്‍ഡിക്കേറ്റിന് കീഴില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് (സി.പി.സി) വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തടവില്‍ കഴിയേണ്ടി വന്നത് 199 പത്രപ്രവര്‍ത്തകര്‍ക്കായിരുന്നു.
1990 മുതല്‍ സി.പി.സി ജയിലില്‍ കഴിയുന്ന പത്രവര്‍ത്തകരുടെ കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധമാണ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ഇത് ആശങ്കാജനകമായ കാര്യമാണെന്നും സി.പി.സി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ടു വര്‍ഷവും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ മുന്‍പന്തിയിലുള്ള അഞ്ചു രാജ്യങ്ങളില്‍ ഉള്‍പെട്ടിരുന്ന ഇറാന്‍ ഈ വര്‍ഷം റിപ്പോര്‍ട്ടിലില്ല. തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടത്. ഡിസംബര്‍ ഒന്നിന്റെ കണക്ക് പ്രകാരം ആ രാജ്യത്ത് തടവ് അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 81 വരും.
ഇവര്‍ക്കെതിരേ അധികാരികള്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ജുലൈ 15 ന് തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് അട്ടിമറിയോട് അനുഭാവം പ്രകടിപ്പിച്ചെന്ന കാരണത്താല്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമാകുകയും പലരും ജയിലാകുകയും ചെയ്തു. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ തടവ് അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ ജോലി ചെയ്തതിനല്ലെന്നും കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതിനാലാണെന്നും തുര്‍ക്കി ഭരിക്കുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഉപാധ്യക്ഷന്‍ സബാന്‍ ഡിസ്‌ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."