പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കില്ല: പി.കെ ജയലക്ഷ്മി
മാനന്തവാടി: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നോ പൊതുപ്രവര്‍ത്തനത്തില്‍ നിന്നോ വിട്ടു നില്‍ക്കില്ലെന്നും സജീവമായി ഈ രംഗത്തുണ്ടാവുമെന്നും മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി വോട്ടമാര്‍ക്ക് നന്ദി പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലത്തെ ഉള്‍ക്കൊള്ളുന്നു.
പരാജയപ്പെട്ടത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. 'വോട്ടു ചെയ്ത എല്ലാവരെയും നന്ദി അറിയിക്കുന്നു. വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളുവിന് ആശംസകള്‍ നേരുന്നു. ജനഹിതമനുസരിച്ച് മാനന്തവാടിയില്‍ വികസനമെത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു'. അവര്‍ പറഞ്ഞു. 862 കോടി രൂപയുടെ വികസനം അഞ്ചു വര്‍ഷത്തിനിടയില്‍ കൊണ്ടു വന്നതിനെ ജനങ്ങള്‍ അംഗീകരിച്ചെങ്കിലും അത് വോട്ടായി മാറിയില്ല.
സംസ്ഥാനമാകെയുണ്ടായ എല്‍.ഡി.എഫ് തരംഗത്തിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂട്ടായി പ്രവര്‍ത്തിച്ചതിനാലാണ് പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് വര്‍ധിച്ചത്.
തുടങ്ങി വച്ച ഒട്ടേറെ വികസന കാര്യങ്ങള്‍ ഉപേക്ഷിക്കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."