HOME
DETAILS
MAL
റിലയന്‍സ് ജിയോയ്ക്കെതിരെയുള്ള ഹരജിയില്‍ നോട്ടീസ് നല്കാന് ഉത്തരവ്
backup
December 14 2016 | 22:12 PM
കൊച്ചി: മൊബൈല്‍ ഫോണ്‍ കണക്ഷനു വേണ്ടി നല്കുന്ന ആധാര്‍ രേഖയില്‍ നിന്ന് ബയോമെട്രിക്സ് വിവരങ്ങള്‍ റിലയന്‍സ് ജിയോ ശേഖരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി സുനില്‍ നല്കിയ ഹരജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
മൊബൈല്‍ കണക്ഷനു വേണ്ടി ആധാര്‍ രേഖ നല്കുമ്പോള് റിലയന്‍സ് അധികൃതര്‍ ശേഖരിക്കുന്ന ബയോമെട്രിക്സ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മള്‍ട്ടി നാഷനല്‍ കമ്പനിയായ റിലയന്‍സിന് ഇതിനുള്ള അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. റിലയന്‍സ് ജിയോ, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കു പുറമേ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഇതിന്റെ ചെയര്‍മാനും കേസില്‍ എതിര് കക്ഷികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."