എം.ജി സർവകലാശാല
പ്രാക്ടിക്കല്‍ പരീക്ഷ
2016 ഒക്‌ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ (റഗുലര്‍ സപ്ലിമെന്ററി) സിയന്ന കോളജ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസിലും വി.എന്‍.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലും വച്ച് ഡിസംബര്‍ 21ന് നടത്തും. വിദ്യാര്‍ഥികള്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി അതാത് കോളജില്‍ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി.സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 23 വരെ സ്വീകരിക്കും.
2016 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ജനറല്‍ സോഷ്യല്‍ സയന്‍സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഹോംസയന്‍സ് - സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററി (ബ്രാഞ്ച് എ.സി.ഡി.ഇ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വരെ സ്വീകരിക്കും.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി (സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വരെ സ്വീകരിക്കും.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം അര്‍ദ്ധവര്‍ഷ എം.എ സംസ്‌കൃതം (ജനറല്‍) സി.എസ്.എസ് (റഗുലര്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി.ജി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വരെ സ്വീകരിക്കും.
2016 ഏപ്രിലില്‍ നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.ബി.എ. ഓഫ് കാംപസ് (റഗുലര്‍സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. തൃശ്ശൂര്‍ നിര്‍മല ഓഫ് കാംപസ് സെന്ററിലെ ട്രീസാ മിന്നു. റ്റി.ജെ.(21533200)ഒന്നാം റാങ്കും ചാലക്കുടി സെന്റ് ആന്‍സ് ഓഫ് കാംപസ് സെന്ററിലെ മേരി ഡേവിസ് (20973200) രണ്ടാം റാങ്കും നിര്‍മല ഓഫ് കാംപസ് സെന്ററിലെ നൈസി അന്റോ (20813200) മൂന്നാം റാങ്കും നേടി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 29 വരെ സ്വീകരിക്കും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എം.ജി സര്‍വകലാശാലയുടെ കീഴില്‍ മുട്ടത്തു പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് 400 രൂപ ദിവസ വേതനത്തില്‍ (താല്‍ക്കാലികടിസ്ഥാനത്തില്‍) 179 ദിവസത്തേക്ക് നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പോളിമര്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ ഐ.റ്റി.ഐ റ്റി.എച്ച്.എസ്.എല്‍.സി വി.എച്ച്.എസ്.ഇ പോളിമര്‍ കെമിസ്ട്രി ബി.എസ്‌സി കെമിസ്ട്രിയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഐ.റ്റി.ഐ യോ (ഇലക്ട്രീഷ്യന്‍) തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. പ്രായം 18 നും 40 നും മധ്യേ. താല്‍പര്യമുള്ള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 20ന് രാവിലെ 10 മണിക്ക് കോളജില്‍ നേരിട്ട് ഹാജരാകണം ഫോണ്‍ : 04862 256222, 04862 256534.
പരീക്ഷാ പരിശീലനം
കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ നടത്തുന്ന എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കുള്ള പരിശീലനം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ആരംഭിക്കുന്നു. സര്‍വകലാശാല ക്യാംപസില്‍ വച്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 0481-2731025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."