അരിവിഹിതം: കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് പാസ്വാന്‍
ന്യൂഡല്‍ഹി: കൂടുതല്‍ അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘത്തിനാണ് അദ്ദേഹം ഉറപ്പുനല്‍കിയത്.
കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചത് ഗുരുതരാവസ്ഥ ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിനിധിസംഘം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. എഫ്.സി.ഐയിലെ ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന ആവശ്യവും സംഘം മുന്നോട്ടുവച്ചു. അതേസമയം, സംസ്ഥാണ്ടണ്ടന സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്താത്തതാണ് ഇപ്പോഴത്തെ റേഷന്‍ പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ അന്നം മുട്ടിക്കരുതെന്നും അടിയന്തരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം.പിമാരായ കെ.വി.തോണ്ടണ്ടണ്ടണ്ടമസ്, എന്‍.കെ.പ്രേമചന്ദ്രണ്ടണ്ടണ്ടന്‍, എം.എല്‍.എമാരായ കെ.സി.ജോസഫ്, അനൂപ് ജേക്കബ്, അഡ്വ. എം. ഉമ്മര്‍, യു.ഡി.എഫ് നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, സി.പി.ജോണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."