അധ്യാപക നിയമന നടപടികള്‍ ട്രൈബ്യൂണല്‍ തടഞ്ഞു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എല്‍.പി.എസ്.എ, യു.പി.എസ്.എ നിയമന നടപടികള്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ താല്‍ക്കാലികമായി തടഞ്ഞു. അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ബാധകമാക്കാതെയാണ് 2014ല്‍ പി.എസ്.സി വിജ്ഞാപനം ഇറക്കിയത്.
ഇതേ തുടര്‍ന്ന് കെ-ടെറ്റ് യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ മാത്രം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഉദ്യോഗാര്‍ഥികളാണ് ട്രിബ്യൂണലിനെ സമീപിച്ചത്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ യു.പി.എസ്.എ പരീക്ഷ അടുത്ത ശനിയാഴ്ചയും എല്‍.പി.എസ്.എ പരീക്ഷ അടുത്ത മാസം 21നും നടക്കാനിരിക്കെയാണ് എല്ലാ നടപടികളും ട്രിബ്യൂണല്‍ തടഞ്ഞത്.
ട്രിബ്യൂണലിന്റെ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ അനുവദിച്ചാല്‍ പരീക്ഷ നടക്കും. അല്ലെങ്കില്‍ പരീക്ഷ തടസ്സപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."