ജല അതോറിറ്റി കരാറുകാര്‍ ജനുവരി രണ്ടു മുതല്‍ പണി നിര്‍ത്തിവയ്ക്കും
തിരുവനന്തപുരം: ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയിലും കുടിശ്ശിക നല്‍കാത്തതിലും പ്രതിഷേധിച്ച് ജനുവരി രണ്ടുമുതല്‍ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ എല്ലാവിധ കരാര്‍ ജോലികളും നിര്‍ത്തിവയ്ക്കുമെന്നും പുതിയ ടെന്‍ഡറുകള്‍ എടുക്കില്ലെന്നും കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍.ആര്.ഡി.ഡബ്ല്യൂ.പി കുടിവെള്ള പദ്ധതിയില്‍ 350 കോടി രൂപയും സംസ്ഥാനഫണ്ട് പദ്ധതിയില്‍ 40 കോടിയും നബാര്‍ഡ് പദ്ധതിയില്‍ 80 കോടിയുമാണു ഇതുവരെയുള്ള കുടിശ്ശിക. കൂടാതെ അറ്റകുറ്റപ്പണിയില്‍ ഒരുവര്‍ഷത്തെ കുടിശ്ശികയുമുണ്ട്. നബാര്‍ഡ് ഫണ്ടും കേന്ദ്രവിഹിതവും വകമാറ്റി ചെലവാക്കുന്നു.
യഥാസമയം തീരുമാനമെടുക്കാത്തതുമൂലം നിരവധി ടെന്‍ഡറുകള്‍ റദ്ദാക്കപ്പെടുകയാണ്. ഹൈക്കോടതിയെ സമീപിക്കുന്ന കരാറുകാര്‍ക്കു മാത്രം ബില്‍ തുക നല്കുന്ന സമീപനമാണു ജല അതോറിറ്റി സ്വീകരിച്ചുവരുന്നത്.
ഇതുമൂലം മുഴുവന്‍ കരാറുകാരും ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ഭാരവാഹികളായ എന്‍. സുഗതന്, ജോസഫ് ജോണ്‍, തോമസ് സ്കറിയ, എസ്. മോഹന്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."