മണ്‍സൂണില്‍ ഓരോതുള്ളി വെള്ളവും ശേഖരിക്കണമെന്ന് മന്‍ കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: മണ്‍സൂണില്‍ ലഭിക്കുന്ന ഓരോ തുള്ളി വെള്ളവും പാഴാവാതെ സൂക്ഷിക്കാന്‍ പ്രധാനമന്ത്രി മന്‍ കി ബാത്ത് പ്രതിമാസ റേഡിയോ പരിപാടിയില്‍ രാജ്യത്തോടാവശ്യപ്പെട്ടു.
രാജ്യത്തെ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും ചൂണ്ടിക്കാട്ടി വനമേഖല കാത്തുസൂക്ഷിക്കാന്‍ ജനമുന്നേറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും ജല ശേഖരണത്തിന് വ്യത്യസ്ത മാതൃകകള്‍ നടപ്പാക്കുന്നതായും അവയില്‍ ഏറ്റവും നല്ലത് തെരഞ്ഞെടുത്ത് എല്ലായിടത്തും നടപ്പില്‍ വരുത്താന്‍ നീതി ആയോഗിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണം ഒഴിവാക്കാന്‍ നടപടികളെടുക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ച പ്രധാനമന്ത്രി രോഗവിമുക്ത ജീവിതത്തിന് യോഗ പരിശീലിക്കാനും നിര്‍ദേശിച്ചു.
കാട്ടുതീ പരാമര്‍ശിച്ച അദ്ദേഹം വന സംരക്ഷണം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും മണ്‍സൂണില്‍ ലഭിക്കുന്ന ഓരോ തുള്ളി വെള്ളവും ദൈവത്തിന്റെ വരപ്രസാദമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."