പി.കെ സ്റ്റീല്‍സും വി.കെ.സിയും എന്‍.ഐ.ടിയുമായി ധാരണയായി
കോഴിക്കോട്:വ്യവസായ സംരംഭങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എന്‍.ഐ.ടി.യുമായി പി.കെ സ്റ്റീല്‍ കാസ്റ്റിങ്‌സും വി.കെ.സി ഇലാസ്റ്റോമേഴ്‌സും ധാരണയായി.
രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി ഡയരക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി പി.കെ സ്റ്റീല്‍ ജോയന്റ് മാനേജിങ് ഡയരക്ടര്‍ കെ.ഇ. ഷാനവാസ്, വി.കെ.സി ഇലാസ്‌റ്റോമേഴ്‌സ് എം.ഡി.വി നൗഷാദ് എന്നിവരുമായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വൈസ് ചാന്‍സലര്‍മാരും ഉന്നത വിദ്യാഭ്യാസ സ്ഥാപന ഡയരക്ടര്‍മാരും വ്യവസായ പ്രമുഖരും പങ്കെടുത്ത ദേശീയ സമ്മേളനത്തിലായിരുന്നു ചടങ്ങ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായമേഖല വളര്‍ച്ച ഉറപ്പുവരുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
ന്യൂ ഡവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് കെ.വി കാമത്ത്, എസ്.ഇ.ഡബ്ല്യു.എ സ്ഥാപക ഇളാ രമേഷ് ഭട്ട്, ചരിത്രകാരന്‍ പ്രൊഫ. രാമചന്ദ്ര ഗുഹ, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
സി.ഐ.എ സംഘടിപ്പിച്ച വിദ്യാഭ്യാസ- വ്യവസായ പ്രമുഖരുടെ ഒത്തുചേരലില്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയരക്ടര്‍ പ്രൊഫ. അനുരാഗ് കുമാര്‍, സി.ഐ.ഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി, സയന്‍സ് ആന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡ് സെക്രട്ടറി ഡോ. ആര്‍ ബൃഹസ്പതി, തെര്‍മാക്‌സ് എം.ഡി എം. എസ് ഉണ്ണികൃഷ്ണന്‍, ഐ.ഐ.ടി ചെന്നൈ ഡയറക്ടര്‍ പ്രൊഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."