HOME
DETAILS
MAL
ഫാക്കല്‍റ്റിയെ വിട്ടുകൊടുക്കാമെന്ന് കേന്ദ്രസാംസ്കാരിക മന്ത്രാലയം
backup
December 14 2016 | 23:12 PM
കൊച്ചി: ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തിലെ ക്ഷേത്ര കലാപീഠത്തില്‍ ഭരതനാട്യം, കര്‍ണാടക സംഗീതം എന്നിവ അഭ്യസിപ്പിക്കാന്‍ കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള ഫാക്കല്‍റ്റിയെ വിട്ടു നല്‍കാമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ക്ഷേത്രകലാപീഠത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനത്തിനെതിരേ ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലര്‍ ആര്.എസ് പ്രശാന്ത് നല്കിയ ഹരജിയിലാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇക്കാര്യം ബോധിപ്പിച്ചത്. ക്ഷേത്രകലാപീഠം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതല്ല. എങ്കിലും ഹൈക്കോടതി നിര്‍ദേശത്തിന്റെ ലക്ഷ്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര സര്‍്ക്കാര്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."