കെ.യു.ഡബ്ല്യു.ജെ-ട്രേഡ് യൂനിയന്‍ ജാഗ്രതാ സമിതി രൂപീകരിച്ചു
കോഴിക്കോട്: മാധ്യമരംഗത്തെ തൊഴില്‍ അരക്ഷിതത്വവും തൊഴില്ഭീഷണിയും ശക്തമായി ചെറുക്കാന്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയനും വിവിധ ട്രേഡ് യൂനിയനുകളും ചേര്‍ന്നുള്ള ജാഗ്രതാ സമിതിക്കു രൂപംനല്കി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന് ചെയര്‍മാനും കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി എന്‍. രാജേഷ് കണ്‍വീനറുമാണ്. വൈസ് ചെയര്‍മാനായി എസ്.ടി.യു ജില്ലാ പ്രസിഡന്റ് യു. പോക്കറിനെയും ജോ. കണ്‍വീനറായി കെ.യു.ഡബ്ല്യു.ജെ ജില്ലാ ജോ. സെക്രട്ടറി കെ.സി റിയാസിനെയും തിരഞ്ഞെടുത്തു.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്, ബിജു ആന്റണി (എച്ച്.എം.എസ്), സുകുമാരന്‍ നായര്‍ (ഐ.എന്‍.ടി.യു.സി), എം. ശിവരാമന് (സി.ഐ.ടി.യു), സി.സി രതീഷ് (സി.ഐ.ടി.യു), കെ.വി ജയരാജന് (ബി.എസ്.എന്‍.എല്‍ എംപ്ലോയിസ് യൂനിയന്‍), അഷ്റഫ് ചേലാട്ട് (ഐ.എന്‍.ടി.യു.സി), എം.ജെ ശ്രീറാം (എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്‍), ദേവസി എം.ഡി (എന്‍.എഫ്.ടി.ഇ), ബാബു (എം.ഇ.ടി.ഇ), പി.കെ അരവിന്ദന് (കെ.പി.എസ്.ടി.എ), ഇ.പി മുഹമ്മദ്, റഫീക്ക് റമദാന് (കെ.യു.ഡബ്ല്യു.ജെ) സംസാരിച്ചു. സി.വി ഗോപാലകൃഷ്ണന് സ്വാഗതവും വിപുല്‍നാഥ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."