HOME
DETAILS
MAL
സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം
backup
December 15 2016 | 07:12 AM
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ ജാമ്യത്തിനായി സക്കീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പാലാരിവട്ടം സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ആഴ്ചയില്‍ രണ്ടു ദിവസം സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയ ഉപാധികളാണ് വച്ചിരിക്കുന്നത്.
ഡയറി ഫാം വ്യവസായിയുമായുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വെണ്ണല സ്വദേശി ജൂബി പൗലോസിനെ സക്കീറും സംഘവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."