കുട്ടികള്‍ക്ക് വേണ്ടി ഒത്തൊരുമയോടെ ജില്ല
മലപ്പുറം: കുട്ടികള്‍ നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക, കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുക, ബാല്യവിവാഹം ഇല്ലാതാക്കുക തുടങ്ങിയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതു ജനങ്ങളുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ബാല സംരക്ഷണ വളണ്ടറി ഗ്രൂപ്പ് രൂപീകരിക്കുന്നു.
2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം നാല്‍പ്പത്തിയൊന്നു ലക്ഷത്തിലധികമാണ് ജില്ലയിലെ ജനസംഖ്യ. ഇതിന്റെ 40 ശതമാനം (16 ലക്ഷത്തോളം) കുട്ടികളാണ്. ജില്ലയിലെ കുട്ടികളുടെ ജനംസഖ്യ പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ജനസഖ്യയേക്കാള്‍ കൂടുതലാണ്. പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളെയും കുട്ടികളെയും കണ്ടെത്തി അവരെ സംരക്ഷിക്കുന്നതിന് തദ്ദേശീയരായ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. ഇത്തരം ഒരു ആശയം മുന്‍ നിര്‍ത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കോ ചെയര്‍മാനുമായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബാല സംരക്ഷണ വളണ്ടറിഗ്രൂപ്പ് ജില്ലയില്‍ രൂപീകരിക്കുന്നത്.
ബാല സംരക്ഷണ വളണ്ടറി ഗ്രൂപ്പില്‍ അംഗങ്ങളാകുന്നവര്‍ക്ക് പ്രത്യേക പരിശീലനവും കുട്ടികളുമായി ബന്ധപ്പെട്ട നിയമ ബോധവല്‍ക്കരണവും നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും അനുവദിക്കും. ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 04832978888, 9895701222, 9446882775.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."