7.5 ലക്ഷം സമാശ്വാസ ധനസഹായം
പാലക്കാട്: ജില്ലയില്‍ വിവിധ തരത്തിലുള്ള അതിക്രമത്തിനിരയായ പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം 7.5 ലക്ഷം സമാശ്വാസ ധനസഹായം നല്കാന് ജില്ലാതല വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ കലക്റ്റര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ വിലയിരുത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ജാതിപേര് വിളിച്ചുള്ള ആക്ഷേപം തുടങ്ങിയ ആറ് കേസുകള്‍ പരിഗണിച്ചതില്‍ അഞ്ചുപേര്‍ക്കാണ് സമാശ്വാസ ധനസഹായം അനുവദിച്ചത്. ഒരു കേസ് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫിസര്‍ വി.കെ സുരേഷ്കുമാര്‍, ജില്ലാ ഗവ.പ്ലീഡര്‍ വിനോദ് കെ. കൈനാട്ട്, ഡിവൈ.എസ്.പിമാരായ പി.കെ പ്രകാശന്, വി.എസ് മുഹമ്മദ് കാസിം, കെ.എം. സൈദാലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനൂപ് ടി.കെ, പി.വി ശ്രീനിവാസന്, സി.കെ. അജീഷ്, ടി.ജെ. ബ്രിജിത്, എം.സുന്ദരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."